News
Catechism Convention
നവംബര്‍ 12, 13 തീയതികളില്‍സംഘടിപ്പിക്കപ്പെട്ട രൂപതാമതാധ്യാപക കണ്‍വന്‍ഷന്‍ ഏവര്‍ക്കും ഉപകാരപ്രദമായിഎന്നുകരുതുന്നു. പങ്കെടുത്ത എല്ലാവര്‍ക്കുംരൂപതാമതബോധന കേന്ദ്രത്തിന്‍റെഹൃദ്യമായ നന്ദി അറിയിക്കുന്നു. 12-ാം തീയതിശനിയാഴ്ച 850 പേരും 13-ാം തീയതിഞായറാഴ്ച 2550 പേരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. കണ്‍വന്‍ഷനുമായിസഹകരിച്ച ബഹു. വികാരിയച്ചന്‍മാര്‍, ഹെഡ്മാസ്റ്റേഴ്സ്, മതാധ്യാപകര്‍, മേഖലാഡയറക്ടേഴ്സ്, മേഖലാസെക്രട്ടറിമാര്‍, എന്നിവരെ നന്ദിയോടെ അനുസ്മരിക്കുന്നു. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍സഹായിക്കാനു ണ്ടായിരുന്ന മാനന്തവാടിമൈനര്‍ സെമിനാരിയിലെ ബ്രദേഴ്സ്, സീയോന്‍ ധ്യാനകേന്ദ്രത്തിലെ ടീം അംഗങ്ങള്‍എന്നിവര്‍ക്കുംഹൃദ്യമായ നന്ദി. വളരെ പ്രത്യേകമായി, കണ്‍വന്‍ഷനുവേണ്ടി ഒരുപാട് അദ്ധ്വാനിച്ച, എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ക്രമീകരിച്ച രൂപതാ ടീം അംഗങ്ങള്‍ക്ക് പ്രത്യേകം നന്ദി പറയുന്നു.
ഫാ. റോയി വട്ടക്കാട്ട് - മതബോധന ഡയറക്ടര്‍