News
രൂപതാദിനം 2015
മാന്തവാടി രൂപതാദിനവും രൂപതാ സമര്‍പ്പിത സംഘമവും 2015 മെയ് മാസം രണ്ടിന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് സാഘോഷം നടത്തി. മാനന്തവാടി രൂപതാംഗവും തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയുമായ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് മുഖ്യ അതിതിയായിരുന്നു. മാര്‍ ഞരളക്കാട്ട് പിതാവെ ക്രൈസ്തവ സന്യസ്ഥ സമൂഹങ്ങള്‍, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ദൈവപരിപാലനയില്‍ ആശ്രയിച്ച് സേവന മേഖലകളില്‍ ഉറച്ചു നിന്നുകൊണ്ട് അവയെ നേരിടണമെന്ന് ആഹ്വാനം ചെയ്തു. ഭാരതത്തില്‍ ഇന്ന് സേവന രംഗത്തുള്ള93,000 ത്തിലേറെ വരുന്ന സന്യാസിനികളില്‍ 53.000 പേര്‍ സീറോ മലബാര്‍ സഭാംഗങ്ങളാണ്. അറിയപ്പെടുന്നതും അറിയപ്പെടത്തതുമായ നിരവധി സേവന മേഖലകളില്‍ ഇവര്‍ വ്യാപൃതരാണെന്നും അവരിലൂടെ സഭയുടെ മുഖം പ്രകാശിതമാവുകയാണെന്നും അദ്ദേഹം പറണ്ണു. മത മൌലികവാദികളുടേയും, നിരീശ്വര വാദികളുടേയും ഭാഗത്തുനിന്നു ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ സഭയുടെ ഉത്കണ്ഠയും അദ്ദേഹം പ്രകടിപ്പിച്ചു. മാനന്തവാടി രൂപത ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനാലാണ് കേവലം നാലു ദശകകങ്ങള്‍ക്കുള്ളില്‍ ഇത്രയേറേ നേട്ടങ്ങള്‍ കൈവരിക്കനായതെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു സംസാരിച്ച മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. മാന്തവാടി രൂപതാ ശ്രേഷ്ഠ പുരസ്കാര ജേതാക്കളായ സെബാസ്റ്റ്യന്‍ ചെറിയമ്പനാട്ട് (പാടിച്ചിറ), ടോണി ഫിലിപ്പ് കൊരണ്ടിയാര്‍കുന്നേല്‍ (പുഴമുടി), കുര്യാക്കോസ് ആന്റണി പനച്ചിപുറം (ബത്തേരി), ജോസഫ് മാത്യു ചെമ്പകശ്ശേരി (പുതുശ്ശേരിക്കടവ്), എന്‍ എം ജോസ് നമ്പ്യാപറമ്പില്‍ (ബത്തേരി) എന്നിവര്‍ക്ക് പ്രശംസാ പത്രവും, ഫലകവും പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കി സമ്മേളനത്തില്‍ ആദരിച്ചു.വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഒമ്പതുപേരെ സമ്മേളനത്തില്‍ ആദരിച്ചു. കെ സി ബി സി ഗുരുപൂജ അവാര്‍ഡ് ജേതാവ് റവ ഫാ. ജോസഫ് നെച്ചിക്കാട്ട്, സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ ജോര്‍ജ്ജ് നാക്കുഴിക്കാട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ശ്രീമതി ഗ്ലോറി പ്രേംജ്, അത്ലറ്റിക്സില്‍ ദേശീയ അന്തര്‍ദേശീയ അവാര്‍ഡു ജേതാക്കള്‍ എന്നിവര്‍ ഇതിലുണ്ട്. മതാദ്ധ്യാപന രംഗത്ത് 35 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, പൌരോഹിത്യ് സന്യാസ ജീവിതന്നില്‍ 50 വര്‍ഹം പൂര്‍ത്തിയാക്കിയവര്‍, റിലീജിയസ് മേജര്‍ സുപ്പിരിയേഴ്സ് എന്നിവരും ആദരിക്കപ്പെട്ടവരില്‍പെടും. കര്‍ണ്ണാടിക് സംഗീതത്തിന്റെ ആധാരശിലകളായ മേളകര്‍ത്ഥാ രഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 72 സപ്തകങ്ങളുടെ സംഗീതാലാപനമടങ്ങിയ 7 സിഡികളുടെ പ്രകാശനം സ്മ്മേളനവേദിയില്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് നിര്‍വ്വഹിച്ചു. സിസ്റ്റര്‍ സിങ്ക്ലയര്‍ എഫ് സി സി, ഫാ. ജോസഫ് കല്ലേപ്പള്ളി എസ് ജെ, ബ്രദര്‍ അലക്സാണ്ടര്‍ സി എസ് റ്റി, ശ്രീമതി ഗ്ലോറി പ്രേംജി എന്നിവര്‍ പ്രംസംഗിച്ചു. രൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ശ്രീ. സെബാസ്റ്റ്യന്‍ പാലമ്പറമ്പില്‍ സ്വാഗതവും വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ മാത്യൂ മാടപ്പള്ളികുന്നേല്‍ നന്ദിയും പറഞ്ഞു.