News

മാനന്തവാടി രൂപത ശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു.

മാനന്തവാടി രൂപതയുടെ 2015 ലെ ശ്രേഷ്ഠ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. പുരസ്കാര നിര്‍ണ്ണയ കമ്മിറ്റി നല്‍കിയ ശിപാര്‍ശയിന്മേല്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവാണ് ഈ വര്‍ഷം പുരസ്കാരങ്ങള്‍ നേടിയ മേഖലകളേയും ജേതാക്കലേയും പ്രഖ്യാപിച്ചത്. മാന്തവാടി രൂപതാംഗങ്ങളായ സെബാസ്റ്റ്യന്‍ ചെറിയമ്പനാട്ട് - പാടിച്ചിറ (കാര്‍ഷിക മേഖല), ടോണി ഫിലിപ്പ് കൊരണ്ടിയാര്‍കുന്നേല്‍ - പുഴമുടി (കായിക മേഖല), കുര്യാക്കോസ് ആന്റണി പനച്ചിപുറം - ബത്തേരി (അദ്ധ്യാപനം), എന്‍. എം ജോസ് നമ്പ്യാപറമ്പില്‍ - ബത്തേരി (പൊതുപ്രവര്‍ത്തനം), ജോസഫ മാത്യു ചെമ്പകശ്ശേരി - പുതുശ്ശേരിക്കടവ് (കല/സാഹിത്യം) എന്നിവരാണ് 2015 ല്‍ പുരസ്കാരം നേടിയവര്‍. വ്യ്ത്യസ്ഥ മേഖലകളില്‍ മികവു തെളിയിച്ചവരെ ആദരിക്കാന്‍ നാലുവര്‍ഷം മുമ്പാണ്, രൂപതാദിനാഘോഷത്തില്‍  ഈ പരിപാടി കൂടി ഉള്‍പ്പെടുത്തിയത്. പതിനായിരം രൂപയും പ്രശംസാ പത്രവും, ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.