News
ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാ വാര്‍ഷികം
മാനന്തവാടി രൂപതയിലെ മിഷന്‍ലീഗ് അംഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്. സംസ്ഥാന തലത്തില്‍ മികച്ച രൂപതയായും സംസ്ഥാന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായും തുടര്‍ച്ചയായ പത്താം വര്‍ഷവും നമ്മള്‍ തിരഞ്ഞെടുക്കപ്പെട്ടു. ബത്തേരി മേഖല സംസ്ഥനത്തെ മികച്ച മേഖലയായി തിരഞ്ഞെടുക്കപ്പെട്ടു. തെനേരി ശാഖ സംസ്ഥാനത്തെ മികച്ച നാലാമത്തെ ശാഖയായി തിരഞ്ഞെടുക്കപ്പെട്ടു. ശാഖ, മേഖല, രൂപത ഭാരവാഹികളെ സ്നേഹപൂര്‍വ്വം അഭിനന്ദിക്കുന്നു. ഈ വര്‍ഷത്തെ രുപതാവാര്‍ഷികം ഈ നേട്ടങ്ങളുടെയെല്ലാം ഒരു ആഘോഷമായിട്ടാണ് ക്രമീകരിക്കുന്നത്. ഫെബ്രുവരി 22 ഞായര്‍ വൈകുന്നേരം 5.30 ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടക്കുന്ന സമ്മേളനം അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം പിതാവ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്യും. മനോഹരമായ ഒരു കലാസന്ധ്യയാണ് വാഷികാഘോഷങ്ങളോടനുബന്ധിച്ച് നാം അണിയിച്ചൊരുക്കുന്നത്. പ്രസിദ്ധ ഗായകരായ ശ്രീ. വില്‍സന്‍ പിറവവും. മിഥുല മൈക്കിളും ചേര്‍ന്നൊരുക്കുന്ന Devotional Musical Programme ഉം ഇതിനോടൊപ്പം ക്രമീകരിക്കുന്നു. എല്ലാവരേയും ഒത്തിരി സ്നേഹത്തോടെ ക്ഷണിക്കുന്നു. വൈകുന്നേരമായതുകൊണ്ട് സാധാരന വാര്‍ഷികത്തോടനുബന്ധിച്ച് ഇടവകകളില്‍നിന്ന് നല്‍കാറുള്ള രജിസ്ട്രേഷന്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്. ഭക്ഷണം ക്രമീകരിക്കേണ്ടതുള്ളതുകൊണ്ട് പങ്കെടുക്കുന്നവരുടെ എണ്ണം ഫെബ്രുവരി 15 ന്‍ മുമ്പ് രൂപതാ ഒഫീസില്‍ അറിയിക്കേണ്ടതാണ്.