News
ലഹരിവിമുക്ത വര്‍ഷാചരണം - സമാപന കണവെന്‍ഷന്‍
മാനന്തവാടി രുപതാ ലഹരിവിമുക്ത വര്‍ഷത്തിന്റെ സമാപന കണ്‍വെന്‍ഷന്‍ 2015 ഫെബ്രുവരി 27 ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലം ദൈവം നമ്മുടെ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇടവകകള്‍ക്കും രൂപതയ്ക്കും നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്ന ഒരു മനോഹര സുദിരമായി ഈ ദിനത്തെ മാറ്റാം. സമാപന സമ്മേളനത്തില്‍ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് അദ്ധ്യക്ഷനായിരികും. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ റെമിജിയൂസ് ഇഞ്ചനാനിയില്‍ പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ടി.ജെ. ആന്റണി, മറ്റ് സമുന്നത നേതാക്കളും കണ്‍വെന്‍ഷനില്‍ അതിഥികളായി പങ്കെടുക്കും.