News

സമര്‍പ്പിത സംഗമം (2015 മാര്‍ച്ച് 14 ശനി)

മ്മാനന്തവാടി രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ സമര്‍പ്പിതരുടേയും ഒരു സംഗമം 2015 മാര്‍ച്ച് 14 ശനിയാഴ്ച ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് ചേരുന്നതാണ്. ഇന്ത്യക്ക് അകത്തോ പുറത്തോ ഉള്ള സന്യാസസമൂഹങ്ങളില്‍ മേജര്‍ സുപ്പീരിയേശ്സായി സേവനം ചെയ്യുന്ന മാനന്തവാടി രൂപതാംഗങ്ങളേവരേയും, സന്യാസ സമര്‍പ്പണത്തിന്റെ സുവര്‍ണ്ണ ജൂബിലി ഈ വര്‍ഷം ആഘോഷിക്കുന്ന സമര്‍പ്പിതരേയും, മാനന്തവാടി രൂപത സ്ഥാപിക്കപ്പെട്ട 1973 ല്‍ രൂപതയില്‍ സേവനം ചെയ്തുകൊണ്ടിരുന്നവരും ഇപ്പോഴും രൂപതയില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നവരുമായ സമര്‍പ്പിതരേയും ഈ സമ്മേളനത്തില്‍ വച്ച് ആദരിക്കുന്നു. അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം, അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി എന്നീ പിതാക്കന്മാരുടെ സാന്നിധ്യം ചടങ്ങില്‍ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10.30 മണിക്ക് വി. കുര്‍ബാനയോടെ ആരംഭിക്കുന്ന പരിപാടികള്‍ ഉച്ചകഴിഞ്ഞ് 3.30 ന് സമാപിക്കുന്നു. എല്ലാ സമര്‍പ്പിതരും ആ ദിവസത്തെ പരിപാടികള്‍ മുങ്കൂട്ടി ക്രമീകരിച്ച് സംഗമത്തില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബഹു. വികാരിയച്ചന്മാര്‍, തങ്ങള്‍ സേവനം ചെയ്യുന്ന ഇടവകകളില്‍നിന്നും ഇന്ത്യക്ക് അകത്തോ പുറത്തോ സന്യാസസമൂഹങ്ങളില്‍ മേജര്‍ സുപ്പീരിയേശ്സായി സേവനം ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ അവരുടേ പേരും അദ്രസ്സും ഫെബ്രുവരി 10.ന് മുമ്പായി രൂപതാ ചാന്‍സലര്‍ ജോസഫ് പരുവുമ്മേല്‍ അച്ചനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.