News
സമ്പര്‍ക്ക മാധ്യമ ദിനം
ആഗോളസഭയോട് ചേര്‍ന്ന് നവംബര്‍ 16 ന് നമ്മള്‍ സമ്പര്‍ക്ക മാധ്യമദിനമായി ആചരിക്കുകയാണല്ലോ! കൂട്ടായ്മയും പരസ്പര ഐക്യവും വളര്‍ത്തുവാനാണ് സമ്പര്‍ക്ക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് മാധ്യമദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ രൂപതയിലെ മാധ്യമകമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. കമ്മീഷന്‍ ചെയര്‍മാനായ ബഹു.തോമസ് തേരകത്തിലച്ചന്റേയും കമ്മീഷന്‍ ഡയറക്ടറായ ബഹു. ബാബു മാപ്പ്ല്ശ്ശേരിയച്ചന്റേയും കമ്മീഷന്‍ അംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. രൂപതാ മീഡിയാ കമ്മീഷന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍കൂടി പ്രത്യേകം കണക്കിലെടുത്തുകൊണ്ട് കമ്മീഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി മാധ്യമദിനമായി ആചരിക്കുന്ന നവംബര്‍ 16 ന് ഞായറാഴ്ച പ്രത്യേകമായി സ്തോത്രക്കാഴ്ച സ്വീകരിച്ച് ആ തുക രൂപതാ കേന്ദ്രത്തില്‍ ഏല്‍പ്പിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.