News
ഫാ. ജോര്‍ജ്ജ് ആലുക്ക മാണ്ഡ്യ രൂപതയുടെ അഡ്മിനിസ്ര്റ്റേറ്റര്‍.
മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവ് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷാപ്പായി പോയ സാഹചര്യത്തില്‍ മാണ്ഡ്യ രൂപതയുടെ അഡ്മിനിസ്ര്റ്റേറ്ററായി. പെരിയ ബഹുമാനപ്പെട്ട ജോര്‍ജ്ജ് ആലുക്ക അച്ചന്‍ നിയമിതനായി. ഇന്ന് (03/11/2014) ഉച്ചയ്ക്കുശേഷം കാക്കനാടു വച്ചു നടന്ന ചടങ്ങിലാണ് അച്ചന്‍ നിയമിതനായത്. മാണ്ഡ്യ രൂപത സ്ഥപിതമായ 2010 മുതല്‍ അദ്ദേഹം രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി സേവനം ചെയ്തു വരികയായിരുന്നു.
കര്‍ണ്ണാടകത്തിലെ ഷിമോഗ അടുത്ത് വര്‍ക്കട്ട ഇടവകാംഗമായ അച്ചന്‍ തന്റെ സെമിനാരി വിദ്യാഭ്യാസം ബാംഗളൂര്‍ ദര്‍മ്മാരാം കോളജില്‍ പൂര്‍ത്തിയാക്കി 1992 ഏപ്രില്‍ മാസം 23 ന് മാനന്തവാടി രൂപതയ്ക്കുവേണ്ടി വൈദികനായി പട്ടം സ്വീകരിച്ചു. തുടര്‍ന്ന് നടവയല്‍ ഇടവകയൂടെ അസി. വികാരിയായും, പഴൂര്‍, വടക്കനാട്, പടമല, ബാവലി, ദ്വാരക, കേണിച്ചിറ, പാടിച്ചിറ, ചെറുകാട്ടൂര്‍ എന്നീ ഇടവകകളുടെ വികാരിയായും, മാര്‍ ഇമ്മാനുവല്‍ പോത്തനാമൂഴി പിതാവിന്റെ സെക്രട്ടറിയായും രൂപതാ അസി. പ്രൊക്കുറേറ്റര്‍ ആയും മാനന്തവാടി രൂപതയില്‍ സേവനം ചെയ്തിട്ടുണ്ട്. മാണ്ഡ്യ രൂപതയുടെ വികാരി ജനറാളും മൈസൂര്‍ ഹിങ്കല്‍ ഇടവകയുടെ വികാരിയുമായി സേവനം ചെയ്തിരുന്ന അച്ചന്‍ റോമിലെ അഞ്ചെലിക്കും യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസെന്‍ഷ്യേറ്റ് ബിരുതം നേടിയിട്ടുണ്ട്. അച്ചന് മാനന്തവാടി രൂപതയുടെ അഭിനങ്ങളും പ്രാര്‍ത്ഥനാശംസകളും.
for details http://www.diocesemdy.org/home/priest/396