News
ബയോവിന്‍ ഉദ്‌ഘാടനം
വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വയനാട്ടിലെ കര്‍ഷകര്‍ക്കായി ബയോവിന്‍ എന്ന സ്വപ്നപദ്ധതി സമര്‍പ്പിക്കുന്നു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആരംഭം മുതല്‍ കര്‍ഷകര്‍ക്കും, കൃഷിക്കും വര്‍ദ്ധിച്ച പ്രാധാന്യം നല്‍കികൊണ്ട് വിവിധങ്ങളായ വികസന പദ്ധതികള്‍ ആവിഷകരിച്ച് നടപ്പിലാക്കി വന്നിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ജൈവകൃഷി പ്രോത്സാഹനത്തില്‍ രാജ്യത്തിനു തന്നെ മാതൃകയാകുവാന്‍ വയനാട് സോഷ്യല്‍ സര്‍വ്വീസ സൊസൈറ്റിക്ക് സാധിച്ചു. ജൈവകര്‍ഷകരുടെ പ്രധാന ഉത്പ്പന്നങ്ങളായ കുരുമുളക്, കാപ്പി, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ സസ്ക്കരിക്കുന്നതിന് അത്യാധുനിക സൌകര്യങ്ങളോടൂടിയ ഒരു കര്‍ഷക സംസ്കരണ കേന്ദ്രം ഉത്ഘാടനത്തിനായി തയ്യാറായിരിക്കുന്നു. ബയോവിന്‍ അഗ്രേറിസേര്‍ച്ച് എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ കേന്ദ്രത്തിന്റെ ഉത്ഘാടനം മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസ് പൊരുന്നേടത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വ്യ്‌വസായ വകുപ്പ് മന്ത്രി ശ്രീ. പി. കെ. കുഞ്ഞാലിക്കൂട്ടി 2014 ഒക്ടോബര്‍ 10 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നിര്‍വ്വഹിക്കുന്നതാണ്.. ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. കെ. പി. മോഹന്‍, ബഹു. പട്ടിക വര്‍ഗ്ഗ യുവജനക്ഷേമ വകുപ്പുമന്ത്രി കുമാരി പി.കെ. ജയലക്ഷ്മി, എം. പി. ശ്രീ. ഷാനവാസ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കെടുക്കുന്നതാണ്.