News
സാങ്കേതിക തൊഴില്‍ പരിശീലനം
വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ICIC അക്കാദമിയുമായി സഹകരിച്ച് യുവജനങ്ങള്‍ക്ക് സൌജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്റ്റ്രിക്കല്‍ ഉപകരണങ്ങളുടെ റിപ്പയറിംഗ്, പ്ലംമ്പിംഗ്, എയര്‍ കണ്ടീഷണര്‍ റിപ്പയറിംഗ്, സെന്‍ട്രലൈസ്ഡ് എ. സി. മെക്കാനിക്ക് എന്നീ പരിശീലങ്ങളാണ് നല്‍കുന്നത്. കോയമ്പത്തൂര്‍ വെച്ച് നടത്തുന്ന 3 മാസത്തെ താമസിച്ചിള്ള പരിശീലനത്തില്‍ 18 വയസ്സ് പൂര്‍ത്തിയായ യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. പരമാവധി പ്രായപരിധി 26 വയസ്സാണ്. ചുരുങ്ങിയത് എസ്. എസ്. എല്‍. സി. വരെയെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ WSSS ഓഫീസുമായി ബന്ധപ്പെടുക.