News

വൈദികരുടെ സ്ഥലം‌ മാറ്റം

മാനന്തവാടി രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരുടെ സ്തലം മാറ്റം ഇന്നു നടക്കുന്നു. രൂപതയില്‍ സ്ഥലം മാറ്റമുള്ള എല്ലാ വൈദികരും ഇന്ന്, 17/5/2014 ശനിയാഴ്ച പുതിയ സ്ഥലത്ത് എത്തി 18/5/2014 ഞായറാഴ്ച പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ഈ വര്‍ഷം ബഹു. ജോര്‍ജ്ജ് മമ്പള്ളിയച്ചനും സെബാസ്റ്റ്യന്‍ പാലക്കീലച്ചനും വിശ്രമജീവിതത്തിനായി വിയാനിഭവനിലേക്ക് പോകുന്നു. അവര്‍ രൂപതയില്‍ ഇത്രയും കാലം ചെയ്ത സ്തുത്യര്‍ഹമായ സേവനങ്ങല്‍ നന്ദിയോടെ ഓര്‍ക്കുന്നു. 31 വൈദികരാണ് വിവിധ ഇടവകകളില്‍ വികാരിമാരായി ഉത്തരവാദിത്വം എടുക്കുന്നത്, കൂടാതെ 9 പേര്‍ അസ്തേന്തിമാരായും, 4 പേര്‍ സ്ഥാപനങ്ങളുടെ ഡയറെക്ടര്‍മാരായും ചാര്‍ജ്ജെടുക്കുന്നു.

ഈയവസരത്തില്‍ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നും രൂപതാ സേവനത്തിനായി കടന്നു വന്ന് തിരിച്ചു പോകുന്ന വൈദികരെ ഏറെ നന്ദിയോടെ അനുസ്മരിക്കുന്നു. പുതിയിടം വികാരിയായിരുന്ന ബഹു. ജോസ് ചെമ്പുകെട്ടിക്കല്‍ O.Praem അച്ചനും, അപ്പപ്പാറ വികാരിയായിരുന്ന ബഹു. തോമസ് തല്‍ച്ചിറ O. Carm അച്ചനും ആത്മാര്‍ത്ഥമായ സേവനങ്ങള്‍ക്ക് രൂപത മുഴുവന്റേയും നന്ദിയും കടപ്പാടും പ്രാര്‍ത്ഥനകളും അറിയിക്കട്ടെ. പുതിയ പ്രവര്‍ത്തന മേഖലകളില്‍ എല്ലാവിധ ദൈവാനുഗ്രഹവും വിജയങ്ങളും ആശംസിക്കുന്നു. അതോടൊപ്പം ഏതാനും മാസങ്ങള്‍ തരിയോട് ഇടവകയില്‍ അസ്തേന്തിയായി സേഹനം ചെയ്ത ബഹു. ജോസഫ് പരത്തനാല്‍ OFM Cap. അച്ചനും കല്ലോടിയില്‍ അസ്തേന്തിയായിരുന്ന ബഹു. ലിന്റോ കണിച്ചായി SJ അച്ചനും നന്ദിയും പുതിയ സേവനരംഗങ്ങളില്‍ വിജയവും ആശംസിക്കുന്നു.

മാനന്തവാടി രൂപതയില്‍ സേവനത്തിനായി കടന്നു വന്നിരിക്കുന്ന ബഹു. മനോജ് തോട്ടുംകര O. Praem അച്ചനും (പുതിയിടം) ബഹു. ജോസ് താന്നിക്കല്‍ O. Carm (അപ്പപാറ) അച്ചനും ബഹു. ജോസഫ് നരിപ്പാറയച്ചനും (കല്പറ്റ) ബഹു. ജോസഫ് പറപ്പുള്ളി SDV (കൊട്ടിയൂര്‍) അച്ചനും ബഹു. സന്തോഷ് തലച്ചിറയില്‍ CSJBP (നടവയല്‍) അച്ചനും രൂപതയിലേക്ക് സ്വാഗതം ആശംസിക്കുന്നതോടൊപ്പം എല്ലാവിധ നന്മകളും വിജയങ്ങളും ആശംസിക്കുന്നു. Detail of Transfer