News

Vocation Camp

ദൈവവിളിയെകുറിച്ചും അതിന്റെ പ്രത്യുത്തരങ്ങളെക്കുറിച്ചും കൂടുതലായി ചിന്തിക്കുകയും, ധ്യാനിക്കുകയും, പ്രാര്‍ത്ഥിക്കുകയും, കണ്ടെത്തുകയും ചെയ്യുന്നതിന് സഹായകമായി നമ്മുടെ ദൈവവിളി ക്യാമ്പ് രൂപതാ മൈനര്‍ സെമിനാരിയില്‍ സംഘടിപ്പിക്കുന്നു. ചുങ്കകുന്ന്, കല്ലോടി, മാനന്തവാടി, പയ്യമ്പള്ളി, തരിയോട് എന്നീ ഫൊറോനകളിലുള്ളവര്‍ക്കായി 2014 മാര്‍ച്ച് 26 ബുധന്‍ വൈകുന്നേരം 4 മണിമുതല്‍ 28 വെള്ളി 10 മണിവരേയും, കല്‍പ്പറ്റ, മുള്ളന്‍‌കൊല്ലി, നടവയല്‍ , സുല്‍ത്താന്‍ബത്തേരി എന്നീ ഫൊറോനകളിലുള്ളവര്‍ക്കായി 2014 മാര്‍ച്ച് 26 വെള്ളി വൈകുന്നേരം 4 മണി മുതല്‍ 30 ഞായര്‍ 10 മണിവരെയായിരിക്കും ക്യാമ്പുകള്‍ . രൂപതാ മൈനര്‍ സെമിനാരിയില്‍ ചേരുവാന്‍ താത്പര്യമുള്ള കുട്ടികള്‍ക്കായി മാത്രം നടത്തപ്പെടുന്ന come and see പ്രോഗ്രാം 2014 ഏപ്രില്‍ 9 ബുധന്‍ വൈകുന്നേരം 4 മണിമുതല്‍ 11 വെള്ളി രാ‍വിലെ 10 മണി വരെ രൂപതാ മൈനര്‍ സെമിനാരിയായ മൌണ്ട് മേരി കോളേജില്‍ വച്ച് നടത്തപ്പെടുന്നു.