News
പെൺകുരുന്ന് പൊൻകുരുന്ന് KCYM Webinar
സ്ത്രീത്വം കീറിമുറിക്കപ്പെടേണ്ടതല്ല അപമാനിക്കപ്പെടേണ്ടതല്ല. ഓരോ സ്ത്രീയും അമ്മയാണ് സഹോദരിയാണ്. ഇന്നിന്റെ വെല്ലുവിളികളും നാളെയുടെ വാഗ്ദാനങ്ങളും ആകേണ്ട നാം പരസ്പരം ബഹുമാനിച്ചും ആദരിച്ചും സമൂഹത്തിന്റെ ഉന്നതി ലക്ഷ്യമാക്കി പ്രവർത്തിക്കണം.
*പെൺകുരുന്ന് പൊൻകുരുന്ന്*
കെസിവൈഎം സംസ്ഥാന സമിതി ആരംഭിച്ചിരിക്കുന്ന *WWW (We are With Women)* എന്ന ക്യാമ്പയിനിന്റെ ഭാഗമായി *International Day of the Girl Child* ആചരണത്തോടനുബന്ധിച്ച് *കെസിവൈഎം മാനന്തവാടി രൂപത COFFY ടീം* ഒരു വെബിനാർ സംഘടിപ്പിക്കുന്നു. *ഒക്ടോബർ 11ന് 11മണിക്കുള്ള* ഈ വെബിനാറിലേക്ക് നിങ്ങളെവരെയും സ്വാഗതം ചെയ്യുന്നു.
ഈ ദിനചാരണത്തിന് കരുത്തും ഊർജ്ജവും പകരാനായി കടന്നുവരുന്നത് മാനന്തവാടി രൂപത അദ്ധ്യക്ഷൻ *അഭിവന്ദ്യ. മാർ ജോസ് പൊരുന്നേടം* , ആലത്തൂർ MP, *Ms. രമ്യ ഹരിദാസ്*,
കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിലെ സൈക്കാട്രിക് സോഷ്യൽ വർക്കർ, *Dr. ശ്രീപ്രിയ CK* , കെസിവൈഎം സംസ്ഥാന സമിതി *ആനിമേറ്റർ സി. റോസ് മെറിൻ* എന്നിവരാണ്