News

Shalom Housing Project

കഴിഞ്ഞവർഷത്തെ പ്രളയത്തിൽ പൂർണ്ണമായും വീടുനഷ്ടപ്പെട്ടവർക്കുവേണ്ടി ശാലോം ടീം രൂപീകരിച്ച ശാലോംഭവനപദ്ധതിയുടെ രണ്ടാമത്തെ ഭവനം തവിഞ്ഞാൽ നെടിയമലയിൽ സേവ്യറിന്റെ കുടുംബത്തിന് നിർമ്മിച്ചുനൽകി. മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവ് വെഞ്ചരിപ്പുകർമ്മം നടത്തുകയും, തുടർന്നു നടന്നയോഗത്തിന് അദ്ധ്യക്ഷതവഹിക്കുകയും ചെയ്തു. ശാലോം ടീമംഗങ്ങളായ പ്രകാശ് ഒറ്റപ്ലായ്ക്കൽ, ജോർജ്ജുകുട്ടി, ഫാ. ജോഷി വാളിപ്ലാക്കൽ, മുനിസിപ്പൽ കൗൺസിലർ വി. ഡിഅരുൺകുമാർ, ജോസ് കുറുമ്പാലക്കാട്ട് എന്നിവർ സംസാരിച്ചു. വികാരി ഫാ. ആന്റോ മമ്പള്ളിൽ സ്വാഗതവും, കുടുംബാംഗം ലിൻസി സേവ്യർ നന്ദിയും പറഞ്ഞു.