News
WSSS
മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസെറ്റി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് ജില്ലയില്‍ പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സ്വാശ്രയ സംഘങ്ങളിലെ വനിതള്‍ക്കുവേണ്ടി തീവ്ര പരിശീലന പരിപാടി ആരംഭിച്ചു. പ്രളയത്തിന്റെ ദുരിതം ഇപ്പോഴും പേറുന്ന വ്യക്തികളെ മാനസ്സികമായി വളര്‍ത്തുന്നതിന് സഹായകരമായ രീതിയില്‍ തുടര്‍ച്ചയായ വിവിധ പരിശീലനങ്ങള്‍ക്കാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസെറ്റിയും നബാര്‍ഡും സംയുക്തമായി രൂപം നല്‍കിയിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ പുനരജീവനം, വളര്‍ത്തു മൃഗങ്ങളുടെ പരിചരണം, വിവിധ ക്ഷേമ പദ്ധതികള്‍, സോപ്പുത്പന്ന നിര്‍മ്മാണം, പഴങ്ങളുടെ സംസ്‌കരണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, ഡ്രൈഫ്‌ലവര്‍ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ ആണ് തീവ്ര പരിശീലനം ആരംഭിച്ചിരിക്കുന്നത്. പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തിരിക്കുന്ന പരിശീലന പരിപാടികള്‍ക്ക് കൃഷി ഓഫീസര്‍മാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, ബാങ്ക് മാനേജര്‍മാര്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസെറ്റി ടീം അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു. അടുത്ത 6 മാസക്കാലം ഓരോ ഗ്രാമങ്ങളിലും അമ്പതു മുതല്‍ അറുപതു വരെയുള്ള സ്വാശ്രയ സംഘം അംഗങ്ങള്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കുവാനാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസെറ്റി ലക്ഷ്യമിടുന്നത്.